Connect with us

Business

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 33.5 കോടി ദിര്‍ഹമിന്റെ വിപുലീകരണ പദ്ധതികള്‍

Published

|

Last Updated

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന് 33.5 കോടി ദിര്‍ഹമിന്റെ വിപുലീകരണ പദ്ധതികള്‍ പ്രഖ്യാപിച്ചു. റീടെയില്‍ ശൃംഖലകളുടെ വിപുലീകരണത്തിന്റെ ഭാഗമായി മൂന്നു മാസത്തിനുളളില്‍ 24 പുതിയ ഷോറൂമുകള്‍ ആരംഭിക്കും. ഈ ജനുവരി മുതല്‍ മാര്‍ച്ച് വരെയുളള കാലയളവിലായിരിക്കും വിപുലീകരണ പദ്ധതി പൂര്‍ത്തിയാക്കുക. ഇതനുസരിച്ച് മാര്‍ച്ച് മാസാന്ത്യത്തോടെ നിലവില്‍ ഗ്രൂപ്പിന് കീഴിലുളള ഷോറൂമുകളുടെ എണ്ണം 161ല്‍ നിന്നും 185 ആയി ഉയരും.

പുതുതായി ആരംഭിക്കുന്ന 24 ഔട്‌ലെറ്റുകളില്‍ ഒന്‍പതെണ്ണം യുഎ ഇ, ഇന്ത്യ-7, സഊദി അറേബ്യ-5, ബഹ്‌റൈന്‍-2, കുവൈത്ത്-1 എന്നിവിടങ്ങളിലായിരിക്കും. ഇതില്‍ ഈ മാസം 18ന് ഏഴ് ഔട്‌ലെറ്റുകള്‍ ആരംഭിക്കും. ഇതോടെ ഇന്ത്യയില്‍ 82ഉം അന്താരാഷ്ട്രതലത്തില്‍ 86 ഔട്‌ലെറ്റുമുള്‍പെടെ ആകെ ഔട്‌ലെറ്റുകളുടെ എണ്ണം 168 ആവും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി നിലവിലുളള 9,000 ജീവനക്കാരുടെ നിരയിലേക്ക് 1,000 പുതിയ പ്രൊഫഷനലുകളെക്കൂടി നിയോഗിക്കും. ഇതോടെ മാര്‍ച്ച് മാസാന്ത്യത്തോടെ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം 10,000 കടക്കും.
മലബാര്‍ ഗോള്ഡ് ആന്‍ഡ് ഡയമണ്ട്‌സില്‍ ഒരേ സമയം നടത്തുന്ന ഏറ്റവും വലിയ വിപുലീകരണ പദ്ധതിയാണിതെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹ്മദ് പറഞ്ഞു. ലെവാന്ത് പ്രവിശ്യയിലും പടിഞ്ഞാറന്‍ രാജ്യങ്ങളിലും ഫിലിപ്പൈന്‍സ്, ആഫ്രിക്കന്‍, അറബ് തുടങ്ങിയ ദേശങ്ങളിലുമുളള കൂടുതല്‍ ഉപഭോക്താക്കളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയാണ് വിപുലീകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിലെ വിപണി സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ ശരാശരി പര്‍ചേസ് വാല്യുവില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം ഇടപാടുകളുടെ മൂല്യത്തില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. ഇത് ഉപഭോക്കതാക്കളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് വ്യക്തമാക്കുന്നതെന്ന് മലബാര്‍ ഗോള്ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ശംലാല്‍ അഹ്മദ് പറഞ്ഞു.

---- facebook comment plugin here -----

Latest