കരിപ്പൂരില്‍ 84 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: January 18, 2017 7:02 pm | Last updated: January 18, 2017 at 10:41 pm
SHARE

കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 84 ലക്ഷം രൂപക്കുള്ള 2.75 കിലോ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്റ്‌സ് വിഭാഗം പിടികൂടി.

കോഴിക്കോട് നരിക്കുനി സ്വദേശി നടുക്കണ്ടിയില്‍ റിയാസാണ് മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയത്. കാലത്ത് എട്ട് മണിക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ എത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here