Connect with us

Alappuzha

ആലപ്പുഴയില്‍ വാഹനാപകടം: രണ്ട് മരണം

Published

|

Last Updated

ആലപ്പുഴ: ചേര്‍ത്തല വളവനാട് റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. റാന്നി-ഇടമണ്‍ തെക്കുമ്മൂട്ടില്‍ ദേവദാസിന്റെ മകന്‍ രാജന്‍ (54), മഹാരാഷ്ട്രയില്‍ ക്രിസ്റ്റീല ചില്‍ഡ്രന്‍സ് ഹോം നടത്തുന്ന പാസ്റ്റര്‍ ജോണ്‍ എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലും ലോറിയിലുമുണ്ടായിരുന്ന മറ്റുള്ളവരെ ചേര്‍ത്തല സ്വകാര്യ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.