സ്വര്‍ണവിലയില്‍ വര്‍ധന; പവന് 22000 കടന്നു

Posted on: January 18, 2017 1:53 pm | Last updated: January 18, 2017 at 1:53 pm

കൊച്ചി: സ്വര്‍ണവിലയില്‍ പവന് 80 രൂപ കൂടി 22080 രൂപയായി. 2760 രൂപയാണ് ഗ്രാമിന്റെ വില. 22000 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. വിവാഹ സീസണായതിനാല്‍ സ്വര്‍ണത്തിന് ഡിമാന്റ് കൂടിയതും ആഗോള വിപണിയിലെ വില വര്‍ധനയുമാണ് ആഭ്യന്തര വിപണിയില്‍ പ്രതിഫലിച്ചത്.