ബിജെപി നേതാവിന്റെ കാറില്‍ നിന്ന് മുസഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടികൂടി

Posted on: January 18, 2017 1:31 pm | Last updated: January 18, 2017 at 1:31 pm
SHARE

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബിജെപി നേതാവിന്റെ കാറില്‍ നിന്ന് മുസഫര്‍ നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടികൂടി. ബിജെപി നേതാവ് സംഗീത് സോമിനെയാണ് പോലീസ് പിടികൂടിയത്. മീററ്റിലെ സര്‍ദാന പ്രദേശത്ത് വെച്ച് ഇയാളുടെ പ്രചരണവാഹനത്തില്‍ നിന്നാണ് സിഡി പിടിച്ചെടുത്തത്.

നിയമസഭാംഗമായ സംഗീത് സോമിന്റെ വാഹനത്തില്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പ്രദര്‍ശിപ്പിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് നടപടി. വാഹനത്തില്‍ സിഡി പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്‌ക്രീനും തയ്യാറാക്കിയിരുന്നു. മുസാഫര്‍ നഗര്‍ കലാപത്തില്‍ കുറ്റാരോപിതനായ വ്യക്തിയാണ് സംഗീത് സോം.

LEAVE A REPLY

Please enter your comment!
Please enter your name here