നോട്ട് നിരോധനം ഹിരോഷിമയിലെ ആക്രമണം പോലെയെന്ന് ശിവസേന

Posted on: January 18, 2017 11:48 am | Last updated: January 18, 2017 at 7:34 pm
SHARE

മുംബൈ: നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ഹിരോഷിമയില്‍ നടന്ന അണുബോംബ് ആക്രമണത്തിന് സമാനമായി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മേല്‍ പതിച്ച ആക്രമണമാണ് നോട്ട് നിരോധനമെന്ന് ശിവസേയുടെ മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗം പറയുന്നു. ആരുടേയും അഭിപ്രായം കേള്‍ക്കാന്‍ തയ്യാറാവാത്ത മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉപദേശം പോലും കേള്‍ക്കാന്‍ തയ്യാറാവുന്നില്ല.

86 ശതമാനം നോട്ടുകളും പിന്‍വലിച്ച മോദി രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയായിരുന്നു. എതിര്‍ശബ്ദമുയരാതിരിക്കാന്‍ കാഴ്ചയും കേള്‍വിയുമില്ലാത്ത തത്തകളെ മന്ത്രിസഭയിലേക്ക് തിരഞ്ഞെടുത്തത് പോലെയാണ് മോദി റിസര്‍വ് ബാങ്ക് ഗവര്‍ണറെ തിരഞ്ഞെടുത്തതെന്നും പത്രം വിമര്‍ശിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here