ഭക്ഷ്യ വിഷബാധ; ത്വായിഫ് റെസ്‌റ്റോറന്റ് അടപ്പിച്ചു

Posted on: January 18, 2017 10:54 am | Last updated: January 18, 2017 at 10:54 am

ദമ്മാം: 150 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്ന് ത്വായിഫ് തുര്‍ബയിലെ റെസ്‌റ്റോറന്റ് അധികൃതര്‍ അടപ്പിച്ചു. 150 പേര്‍ അഡിമിറ്റായതായി ആരോഗ്യ മന്ത്രാലയം കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. 9 പേരെ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. ആറു കുട്ടികളും ഇതില്‍ പെടുന്നു.

ആരുടെയും നില ഗുരുതരമല്ല. ജോലിക്കാരെ മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. 73 പേര്‍ ഡിസ്ജാര്‍ജായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസല്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയതായും വിശദ അന്വേഷണത്തിന് ഉത്തരവിട്ടതായും മക്ക ഗവര്‍ണറേറ്റ് വക്താവ് സുല്‍ത്വാന്‍ അറാര്‍ ദോസരി പറഞ്ഞു.