കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ ഐഎസ്‌ഐ എന്ന് പോലീസ്

Posted on: January 18, 2017 10:38 am | Last updated: January 18, 2017 at 7:12 pm

ബീഹാര്‍: കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിന് പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐക്ക് പങ്കുണ്ടെന്ന് ബീഹാര്‍ പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് മുന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച സൂചനകളാണ് പോലീസിന്റെ സംശയത്തിന് ആധാരം.

റെയില്‍പാളത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പിടിയിലായവര്‍ക്ക് ഐഎസ്‌ഐ പണം നല്‍കിയാണ് ഇത് ചെയ്യിച്ചതെന്ന് ഇവര്‍ പറഞ്ഞതായി ബീഹാര്‍ പോലീസ് പറയുന്നു. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഭീകര വിരുദ്ധ സേനയിലെ അംഗങ്ങള്‍ മോത്തിഹാരിയിലേക്ക് തിരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബര്‍ 20നാണ് ഇന്‍ഡോര്‍-പാറ്റ്‌ന എക്‌സ്പ്രസ് കാണ്‍പൂരില്‍ വെച്ച് പാളം തെറ്റിയത്. അപകടത്തില്‍ 140 യാത്രക്കാര്‍ മരണപ്പെട്ടിരുന്നു.