ചാക്യാര്‍കൂത്തിലും നോട്ട് നിരോധനം

Posted on: January 18, 2017 9:10 am | Last updated: January 18, 2017 at 9:10 am
SHARE

കണ്ണൂര്‍: ഇന്നലെ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ചാക്യാര്‍കൂത്ത് മത്സരത്തില്‍ പങ്കെടുത്ത മത്സരാര്‍ഥികളില്‍ അധികപേരും പരാമര്‍ശിച്ചത് നോട്ടു നിരോധനവും തുടര്‍ സംഭവങ്ങളും. കുറിക്ക് കൊള്ളുന്ന ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് മത്സരത്തില്‍ കിട്ടുന്ന അവസരങ്ങളിലെല്ലാം മത്സരാര്‍ഥികള്‍ നോട്ട് വിഷയവും ജനങ്ങളുടെ പണത്തിനായുള്ള നെട്ടോട്ടവും പരാമര്‍ശിക്കുച്ചു . ഭരണാധികാരികളുടെ ഏകാധിപത്യ സ്വഭാവവും അത് മൂലം ജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഥയില്‍ അവസരം കിട്ടുന്ന വേളയിലെല്ലാം മത്സരാര്‍ത്ഥികള്‍ കുറിക്ക് കൊള്ളുന്ന രീതിയില്‍ ഉപയോഗപെടുത്തിയത് ശ്രദ്ധേയമായി .

LEAVE A REPLY

Please enter your comment!
Please enter your name here