മഹാകവിയുടെ പിന്മുറക്കാരിക്ക് അക്ഷര വിജയം

Posted on: January 18, 2017 9:04 am | Last updated: January 18, 2017 at 9:04 am
SHARE

കണ്ണൂര്‍: അക്ഷരശ്ലോക മത്സരത്തില്‍ വിജയം ചൂടിയത് മലയാളത്തിന്റെ മഹാകവി അക്കിത്തത്തിന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി. ഹൈസ്‌കൂള്‍ വിഭാഗം അക്ഷര ശ്ലോക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ യു എന്‍ നിഹിര അക്കിത്തം നാരായണന്‍ നമ്പൂതിരിയുടെ സഹോദരി ലീലാ അന്തര്‍ജനത്തിന്റെ മകന്‍ നാരായണന്റെ മകളാണ്. ചേര്‍പ്പ് സി എന്‍ എന്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മുത്തച്ഛനായിരുന്നു അക്ഷര ശ്ലോക മത്സരത്തിലെ ഗുരു. അദ്ദേഹം കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് മരണപ്പെട്ടിരുന്നു. തുടര്‍ന്ന് പിതാവ് നാരായണന്റെ ശിക്ഷണത്തിലായിരുന്നു പഠനം. മാത്രമല്ല നിഹിരയുടെ പിതാവ് നാരായണന് 1983 ല്‍ എറണാകുളത്ത് നടന്ന സംസ്ഥാന കലോത്സവത്തില്‍ അക്ഷര ശ്ലോക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here