നവയുഗം അവാർഡ് മധുസൂദനൻ നായർക്ക്

Posted on: January 17, 2017 9:12 pm | Last updated: January 17, 2017 at 9:12 pm

ജുബൈൽ: സിപിഐ മുന്‍ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മനുഷ്യസ്‌നേഹിയുമായ കെ.സി പിള്ളയുടെ സ്മരണാര്‍ത്ഥം നവയുഗം സാംസ്‌കാരിക വേദി ജുബൈല്‍ കേന്ദ്ര കമ്മിറ്റി ഏര്‍പ്പെടുത്തിയ അഞ്ചാമത് പുരസ്‌കാരത്തിന് കവി വി.മധുസൂദനന്‍ നായരെ തെരെഞ്ഞെടുത്തു. കേരള സാഹിത്യ സാംസ്‌കാരിക രംഗത്തെ മികച്ച് സംഭാവന പരിഗണിച്ചാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും
ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സ.ബിനോയ് വിശ്വം, ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, സി ബാബു എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരെഞ്ഞെടുത്തത്. ജനുവരി 20ന് ഉമ്മുല്‍ ശൈഖിലെ സാദി ഓഡിറ്റോറിയത്തില്‍ അവാര്‍ഡ് വിതരണ ചടങ്ങ് നടക്കും. പുസ്തക, ചരിത്ര പ്രദര്‍ശനങ്ങള്‍, വോളിബോള്‍ മല്‍സരം എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. സിപിഐ സംസ്ഥാന അസി.സെക്രട്ടറി സത്യന്‍ മൊകേരി അവാര്‍ഡ് വിതരണം ചെയ്യും. കിഴക്കന്‍ പ്രവിശ്യയിലെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും