ബ്രാൻഡ് ചെയ്യപ്പെടുന്ന ദേശീയത; ദമ്മാമിൽ പൊതു ചർച്ച

Posted on: January 17, 2017 9:09 pm | Last updated: January 17, 2017 at 9:09 pm

ദമ്മാം: റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സഊദി ആലപ്പുഴ വെല്‍ഫെയര്‍ അസോസിയേഷന്‍ (സവ) കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ‘ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ദേശീയത’ എന്ന വിഷയത്തില്‍ ജനുവരി 19 ന് സവയുടെ സാഹിത്യ വിഭാഗമായ സവ സാഹിത്യ സഭ പൊതു ചര്‍ച്ച നടത്തും. കിഴക്കന്‍ പ്രവിശ്യയിലെ കലാ, സാംസ്‌കാരിക,സാമൂഹിക, മാധ്യമ, രാഷ്ട്രിയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കും. ദേശീയതയെ ചൊല്ലി ഇന്ന് നടക്കുന്ന കുത്സിത ശ്രമങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ
പൗരന്റെയും കടമയാണ്. ഈ സന്ദേശം പ്രവാസികള്‍ക്കിടയില്‍ എത്തിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഒരാഴ്ച നീണ്ട് നില്‍ക്കുന്ന റിപബ്ലിക് ദിന പരിപാടികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നതെന്ന് സവ കിഴക്കന്‍ പ്രവിശ്യ ഭാരവാഹികള്‍ അറിയിച്ചു.