Connect with us

Kerala

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളും വിദ്യാഭ്യാസ കച്ചവടക്കാരായി: മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: സ്വാശ്രയ മാനെജ്‌മെന്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാഭ്യാസത്തിന് പണക്കൊഴുപ്പ് മാനദണ്ഡമാകരുത്. സ്വാശ്രയമേഖലയില്‍ കൊളളയും ക്രമക്കേടുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആദ്യകാലങ്ങളില്‍ വിദ്യാഭ്യാസ കച്ചവടത്തോട് പുറംതിരിഞ്ഞു നിന്നവരാണ് ക്രിസ്ത്യന്‍ മാനെജ്‌മെന്റുകള്‍.
എന്നാല്‍ പുതിയ കാലത്തെ പ്രവണതകള്‍ അവരെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപൂര്‍വം ക്രൈസ്തവ മാനെജ്‌മെന്റുകള്‍ മാത്രമാണ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. ലാഭക്കണ്ണോടെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അബ്കാരി ബിസിനസ് നടത്തുന്നവര്‍ വരെ ലാഭം മുന്നില്‍കണ്ട് കോളെജുകള്‍ തുടങ്ങി. ഇവരാകട്ടെ ലേലം വിളിച്ച് നിയമനം നടത്താനും തുടങ്ങി. നേരത്തെ ഇത്തരം സ്വാശ്രയ മാനെജ്‌മെന്റ് കോളെജുകള്‍ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ആരും പരാതി നല്‍കുവാന്‍ തയ്യാറായിരുന്നില്ല. ഇപ്പോഴും വിജിലന്‍സിന് ആരും പരാതി നല്‍കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

Latest