ജയലളിതയുടെ സഹോദരപുത്രി രാഷ്ട്രീയത്തിലേക്ക്: ഫെബ്രുവരി 24 പ്രഖ്യാപനമുണ്ടായേക്കും

Posted on: January 17, 2017 4:06 pm | Last updated: January 17, 2017 at 4:06 pm
SHARE

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക്. അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരമാണു തീരുമാനമെന്ന് ദീപ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങള്‍ ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24നു പ്രഖ്യാപിക്കുമെന്നും അവര്‍ പറഞ്ഞു.

ജയലളിതയുടെ സ്ഥാനത്തു മറ്റൊരാളെ അംഗീകരിക്കാന്‍ തനിക്കാകില്ലെന്നു പറഞ്ഞ അവര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കണോ എഐഎഡിഎംകെയില്‍ ചേരണോ എന്നത് ബന്ധപ്പെട്ടവരോട് ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

തന്നെ അപമാനിക്കാനായി നിരവധി ആരോപണള്‍ ശശികലയും കൂട്ടരും പ്രചരിപ്പിക്കുന്നുണ്ടെന്നും ജനസമക്ഷം വസ്തുതകള്‍ അവതരിപ്പിക്കുമെന്നും ദീപ പറഞ്ഞു. ജയലളിതയുടെയും ദീപയുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള പോസ്റ്ററുകള്‍ നേരത്തെ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരത്തെ, ശശികല പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെ ഒരു വിഭാഗം ആളുകള്‍ എതിര്‍ത്തിരുന്നു. ഇവരുടെ പിന്തുണ തനിക്കാണെന്നാണ് ദീപയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here