ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ്

Posted on: January 17, 2017 2:52 pm | Last updated: January 17, 2017 at 2:52 pm
SHARE
ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍

അബുദാബി: ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനെ ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവായി നിയമിച്ചു. യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നിയമന ഉത്തരവില്‍ ഒപ്പുവെച്ചു. മന്ത്രിയുടെ തുല്യ പദവിയായ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും.

അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മകനാണ് ശൈഖ് ഖാലിദ്. 2016ല്‍ ശൈഖ് ഖാലിദിനെ മന്ത്രിയുടെ റാങ്കോടെ ദേശീയ സുരക്ഷയില്‍ നിയമിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here