Connect with us

Gulf

കുവൈത്ത്- ഇന്ത്യ നികുതി കൈമാറ്റ കരാര്‍ ഭേദഗതി ചെയ്തു

Published

|

Last Updated

കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തുമായി 2007 ഒക്ടോബറില്‍ ഒപ്പുവെച്ച ടാക്‌സ് പ്രോട്ടോകോള്‍ ഭേദഗതി ചെയ്തതായി കുവൈത്ത് ധനകാര്യ മന്താലയം അണ്ടര്‍ സെക്രട്ടറി ഖലീഫ അല്‍ഹമ്മാദ പറഞ്ഞു.

ഇരട്ട നികുതി ഒഴിവാക്കാനും വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് വിവരങ്ങള്‍ പരസ്പരം കൈമാറുന്നത് ഉറപ്പാക്കാനും വേണ്ടിയാണ് ഇന്ത്യ കുവൈത്ത് പ്രോട്ടോക്കോളിന്റെ ചില വകുപ്പുകള്‍ പരിഷകരിച്ചതെന്നു അദ്ദേഹം പറഞ്ഞു.

ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണോമിക് കോര്പറേഷന് ആന്‍ഡ് ഡെവലപ്‌മെന്റ് (OECD) അംഗമെന്ന നിലയില്‍ സുഹൃദ് രാജ്യങ്ങളുമായി ടാക്‌സ് വിവരങ്ങള്‍ കൈമാറാന്‍ കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ അല്‍ ഹമ്മാദ, ഇന്ത്യയുമായി സാമ്പത്തിക സാങ്കേതിക നിക്ഷേപത്തിനായുള്ള ദീര്‍ഘകാല കരാര്‍ 2003 ല്‍ ഒപ്പുവെച്ചിട്ടുള്ള കാര്യം ഓര്‍മ്മിച്ചു.

ഇന്ത്യയുടെ ഭാഗത്ത് നിന്ന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിനും ,കുവൈത്തിന്റെ ഭാഗത്ത് നിന്ന് ഖലീഫ ഹമ്മാദയുമാന് കാരാരില്‍ ഒപ്പിട്ടത്.

Latest