ആര്‍എസ്എസ് സംസ്ഥാനത്ത് വലിയതോതില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു: മുഖ്യമന്ത്രി

Posted on: January 17, 2017 2:05 pm | Last updated: January 17, 2017 at 4:26 pm
SHARE

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസ് സംസ്ഥാനത്ത് വലിയതോതില്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇളം മനസുകളില്‍ വര്‍ഗീയത കുത്തിനിറക്കുന്നത് ദു:ഖകരമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യന്ത്രി പിണറായി വിജയന്‍ ബിജെപിയെ കുറ്റപ്പെടുത്തി സംസാരിച്ചുവെന്നും ഇത് നിലവാരമില്ലാത്ത രാഷ്ട്രീയമാണെന്നും ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പിണറായി വീണ്ടും വിമര്‍ശനവുമായി രംഗത്തു വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here