സര്‍വകലാശാല ഭരണ കാര്യാലയം യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

Posted on: January 17, 2017 12:38 pm | Last updated: January 17, 2017 at 12:38 pm
SHARE

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. യൂനിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് കോളജിലെ പ്രി ന്‍സിപ്പല്‍ അടക്കമുള്ളവരുടെ യോഗ്യത പരിശോധിക്കണമെന്നും ഒരു വിഭാഗം ജീവനക്കാരെ മാത്രം പിരിച്ചുവിടുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം.

എന്‍ജിനീയറിംഗ് കോളജിലെ എസ് എഫ് ഐ യൂനിറ്റ് സെക്രട്ടറിക്ക് അനധികൃതമായി അറ്റന്റന്‍സ് നല്‍കിയത് റദ്ദാക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ ഉച്ചക്ക് ശേഷം പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയായിരുന്നു. ഓഫീസ് സമയത്തിന് ശേഷവും സമരം തുടര്‍ന്ന പ്രവര്‍ത്തകരെ കൂടുതല്‍ പോലീസെത്തി അറസ്റ്റ് ചെയ്തുനീക്കി. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി സമരം ഉദ്ഘാടനം ചെയ്തു. പി നിധീഷ് അധ്യക്ഷത വഹിച്ചു. പി റംഷാദ്, ലത്തീഫ് കൂട്ടാലുങ്ങല്‍, ഹുസൈ ന്‍കുട്ടി, അസീസ് കൈപ്രന്‍, റിയാസ് കല്ലന്‍, ഹാരിസ്, അശ്‌റഫ് പറക്കുത്ത് സംസാരിച്ചു. എ പി അനുമോദ്, റഹ്മാന്‍, പി മുഹ്‌സിന്‍ നേതൃത്വം നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here