സംസ്ഥാന സര്‍ക്കാരും ഗാന്ധിജിയെ തമസ്‌കരിച്ചു: വിഎം സുധീരന്‍

Posted on: January 17, 2017 12:02 pm | Last updated: January 18, 2017 at 8:28 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഗാന്ധിജിയെ അപമാനിച്ചെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തോട് അനുബന്ധിച്ച് പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ ഗാന്ധിയുടെ പേരില്ല. ഇത് ഗാന്ധിജിയെ അപമാനിക്കുന്നതിന് തുല്യമാണ്.

പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ ഗാന്ധി നിന്ദയാണ്. രക്തസാക്ഷി ദിനത്തെക്കുറിച്ച് പോലും ഇതില്‍ പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജിയോടുളള സംസ്ഥാന സര്‍ക്കാരിന്റെ അവഗണന മനഃപൂര്‍വമാണെന്നും എത്രയുംപെട്ടെന്ന് സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐഎമ്മും ഗാന്ധി നിന്ദയില്‍ ബിജെപിയുടെ വഴിയിലാണെന്നും അദ്ദേഹം പറഞ്ഞു.