സഊദിയില്‍ എഞ്ചിനിയര്‍മാര്‍ ആറ് മാസത്തിനകം കൗണ്‍സില്‍ ഓഫ് എഞ്ചിനേഴ്‌സില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കണം

Posted on: January 17, 2017 10:45 am | Last updated: January 17, 2017 at 10:43 am

ദമ്മാം: സഊദിയില്‍ ഇതുവരെയും റെജിസ്റ്റര്‍ ചെയ്യാത്ത എഞ്ചിനീയര്‍മാര്‍ ആറുമാസത്തിനകം കൗണ്‍സില്‍ ഓഫ്എഞ്ചിനിയേഴ്‌സില്‍ റെജിസ്‌ട്രേഷന്‍ ഉറപ്പു വരുത്തണമെന്ന വ്യവസ്ഥക്ക് സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സഊദിയില്‍ തൊഴില്‍ രഹിത എഞ്ചിനിയര്‍മാര്‍ പെരുകുന്നതായും സര്‍ക്കാര്‍ നടപടികള്‍ക്കും സ്വദേശവല്‍കരണത്തിനും ഈ രംഗത്ത് ലക്ഷ്യം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പ്രമുഖ കോളമിസ്റ്റ് ഹല അല്‍ ഖഹ്ത്വാനി കഴിഞ്ഞ ദിവസം അല്‍ വത്വന്‍ പത്രത്തില്‍ എഴുതിയിരുന്നു. എഞ്ചിയനിയര്‍മാരുടെ റിക്രൂട്ട്മന്റ് കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് വഴിയാക്കണമെന്ന ആവശ്യവും നിലനില്‍ക്കുന്നുണ്ട്.

നിലവില്‍ ആവശ്യമായ യോഗ്യതപോലും പരിശോധിക്കപ്പെടാതെ ഭീമമായ തോതില്‍ വിദേശ എഞ്ചിനിയര്‍മാരുടെ റിക്രൂട്ട്‌മെന്റ് രാജ്യത്ത് തുടരുകമെന്‍ ഇതില്‍ വ്യാജ ബുരുദക്കാരും വൈദഗ്ധ്യമില്ലാത്തവരും ധാരാളമുണ്ടെന്ന ആക്ഷേപവും ഉണ്ട്. കഴിഞ്ഞ കുറെ വര്‍ഷമായി ഈ നിയമം നടപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിലാണ് സഊദി എഞ്ചിനിയറേഴ്‌സ് കൗണ്‍സില്‍. 213,000 വിദേശ എഞ്ചിനിയര്‍മാര്‍ രാജ്യത്ത് ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുമ്പോള്‍ 6000 സഊദി എഞ്ചിനിയര്‍മാര്‍ ഇപ്പോഴും തൊഴില്‍ രഹിതരാണെന്നതാണ് അനൗദ്യോഗിക കണക്ക്. മൊബൈല്‍ ഫോണ്‍ ബിസിനസ് മേഖലയില്‍ സ്വദേശി വല്‍കരണം വളരെ അനായാസം നടപ്പാക്കാന്‍ കഴിഞ്ഞ സാഹചര്യത്തില്‍ പോലും, നിര്‍ഭാഗ്യവശാല്‍ തൊഴില്‍ സാമൂഹ്യ വികസന വിഭാഗം എഞ്ചിനിയറിംഗ് രംഗത്തെ പുരോഗതിക്ക് ഉടന്‍ നടപടി ആവശ്യപ്പെട്ട് ‘തൊഴില്‍ രഹിത എഞ്ചിനിയര്‍മാര്‍’ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പിനു പിന്നാലെയാണീ തീരുമാനം.