കഴിഞ്ഞ സീസണില്‍ 15 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഉംറ നിര്‍വ്വഹിച്ചു

Posted on: January 17, 2017 10:40 am | Last updated: January 17, 2017 at 10:40 am

ദമ്മാം: കഴിഞ്ഞ സീസണില്‍ നവംബര്‍ മുതല്‍ 1,444,765 ഉംറ തീര്‍ത്ഥാടകര്‍ രാജ്യത്തെത്തിയതായി മദീന ഹജ്ജ് ഉംറ മന്ത്രാലയത്തെ ഉദ്ധരിച്ച് അല്‍ വത്വന്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതില്‍ 1,350,559 പേര്‍ വിമാനം മാര്‍ഗവും 90,285 പേര്‍ റോഡ് മാര്‍ഗവും 3,921 പേര്‍ കടല്‍ മാര്‍ഗവുമാണ് ഉംറക്കെത്തിയത്.ഏറ്റവും തീര്‍ത്ഥാടകര്‍ പാകിസ്ഥാനില്‍ നിന്നാണ്. 30.61 ശതമാനം പാകിസ്ഥാനികള്‍ ഉംറക്കെത്തിയതായി മന്ത്രാലയം പറയുന്നു. തൊട്ടു പിന്നില്‍ ഇന്തോനേഷ്യയാണ്. 17.91 ശതമാനം. ഇന്ത്യയില്‍ നിന്ന് എത്തിയവര്‍ 11.81 ശതമാനവും മലേഷ്യയില്‍ നിന്ന് 8.21 ശതമാനവുമാണ്.

ഉംറ സീസണ്‍ തിടങ്ങിയത് മുതല്‍ സര്‍ക്കാറും സ്വകാര്യ സ്ഥാപനങ്ങളും തീര്‍ത്ഥാടകര്‍ക്ക് ശരിയായ സേവനം ഉറപ്പുവരുത്തുന്നുണ്ടെന്ന് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബിജാവി പറഞ്ഞു.