മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായിയെന്ന് കെ സുരേന്ദ്രന്‍

Posted on: January 17, 2017 12:34 am | Last updated: January 17, 2017 at 12:34 am
SHARE

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കലോത്സവ വേദിയില്‍ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം….

കലോല്‍സവ വേദിയില്‍ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്‌ളീമാ നസ്‌റീമിന്രെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാടുഡേയുടെ കോണ്‍ക്‌ളവില്‍നിന്ന് െ്രെപമറിസ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്രെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ഡ. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധി.

LEAVE A REPLY

Please enter your comment!
Please enter your name here