ഫലസ്തീന്‍: പരിഹാരം ദ്വിരാഷ്ട്രം മാത്രമെന്ന്

Posted on: January 17, 2017 12:16 am | Last updated: January 16, 2017 at 11:16 pm
SHARE

പാരീസ്: ഫലസ്തീന്‍ വിഷയത്തിനുള്ള ഒരേയൊരു പരിഹാരം രണ്ട് രാഷ്ട്രങ്ങള്‍ സാധ്യമാക്കുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രങ്കോയിസ് ഹൊലെന്‍ദെ. ഫലസ്തീന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് 70 രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ചര്‍ച്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തെ പാടേ ഒഴിവാക്കി മറ്റൊരു രാജ്യത്തെ നില നിര്‍ത്തുക എന്നത് സാധ്യമല്ല. സമാധാനം പ്രതീക്ഷിക്കുന്ന നിരവധി പേര്‍ ഇരു രാജ്യത്തുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീനില്‍ നിന്നും ഇസ്‌റാഈലില്‍ നിന്നും 150 ഓളം സംഘടനകള്‍ സമാധാനാന്തരീക്ഷം തിരിച്ച് കൊണ്ടുവരുന്നതിന് ആവശ്യപ്പെടുകയും ഇതിനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയും നല്‍കിയിരുന്നു. ഫലസ്തീനിനെ പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ നടപടികളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here