തുര്‍ക്കി വിമാനം ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു; 37 പേര്‍ മരിച്ചു

Posted on: January 16, 2017 6:56 pm | Last updated: January 16, 2017 at 11:10 pm
SHARE
അപകടത്തില്‍ തകര്‍ന്ന തുര്‍ക്കി വിമാനം

ബിഷ്‌കെക്: തുര്‍ക്കിയുടെ ചരക്ക് വിമാനം കിര്‍ഗിസ്ഥാനിലെ ജനവാസ കേന്ദ്രത്തില്‍ തകര്‍ന്നു. 37 പേര്‍ മരിച്ചു. ഭൂരിഭാഗവും ഗ്രാമീണരാണ്. തലസ്ഥാനമായ ബിശ്‌കെക്കിന് സമീപത്തെ മനാസ് വിമാനത്താവളത്തില്‍ ഇറങ്ങാനിരിക്കെയാണ് അപകടം. ഡന്‍ച സൂ എന്ന ഗ്രാമത്തിലാണ് വിമാനം തകര്‍ന്ന് വീണത്. 15 കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഹോംഗ്‌കോംഗില്‍ നിന്ന് ഇസ്തംബൂളിലേക്കുള്ള യാത്രക്കിടെയാണ് ബോയിംഗ് 747 എന്ന വിമാനം അപകടത്തില്‍പ്പെടുന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചിട്ടുണ്ട്.

കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിന് ഇടയിലാണ് ഗ്രാമത്തിലെ വീടുകളിലേക്ക് വിമാനം ഇടിച്ചിറങ്ങിയത്. കിര്‍ഗിസ്ഥാനിലെ പ്രാദേശിക സമയം പുലര്‍ച്ചെ 7.30ന് ആണ് അപകടമുണ്ടായത്.

 

LEAVE A REPLY

Please enter your comment!
Please enter your name here