രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയില്‍ സംതൃപ്തനെന്ന് ഉമ്മന്‍ചാണ്ടി

Posted on: January 16, 2017 9:35 pm | Last updated: January 17, 2017 at 11:50 am
SHARE

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ സംതൃപ്തനാണെന്ന് ഉമ്മന്‍ചാണ്ടി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഹൈക്കമാന്റ് പറയുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ഗാന്ധിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ ഗാന്ധിയുമായി എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു. ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഹൈകമാന്റാണ്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തണമെന്നത് നേരത്തെ തന്നെ ഉന്നയിച്ച ആവശ്യമാണ്. ഇത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഹൈകമാന്റ് തീരുമാനിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനാണ് ഹൈകമാന്റ്് ഇപ്പോള്‍ മുഖ്യപരിഗണന കൊടുക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്നിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.