നാലു പതിറ്റാണ്ടുകാലത്തെ പ്രവാസം; കാസിം നാട്ടിലേക്ക്‌

Posted on: January 16, 2017 9:28 pm | Last updated: January 16, 2017 at 9:28 pm
കാസിം

ഷാര്‍ജ: നാലു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതം മതിയാക്കി തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി കാസിം നാട്ടിലേക്ക് മടങ്ങുന്നു. 1976ല്‍ ദുബൈയിലെത്തിയ അദ്ദേഹം അല്‍ ഫുതൈം കമ്പനിയിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്.
12 വര്‍ഷത്തെ സേവനത്തിന് ശേഷം ലത്വീഫ ആശുപത്രിയില്‍ ജോലിയില്‍ കയറിയ കാസിം 29 വര്‍ഷത്തെ സേവനം അവസാനിപ്പിച്ചാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ഒപ്പം നാട്ടുകാരനായ കടവില്‍ ഇബ്‌റാഹീമും ഉണ്ട്. ഇരുവരും ഒന്നിച്ചാണ് ആശുപത്രിയില്‍ ജോലിയില്‍ ചേര്‍ന്നത്. തിരക്ക് നിറഞ്ഞ ജീവിതത്തിനിടയിലും സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കാസിം നിരവധി പേരെ ഉന്നത ജോലികളില്‍ പ്രവേശിക്കാന്‍ സഹായിച്ചു. തന്റെ ദീര്‍ഘകാലത്തെ ബന്ധമാണ് അതിനു സാധ്യമായത്. വിവിധ തുറകളിലുള്ള ഉന്നതരുമായി അടുത്ത ബന്ധമാണ് സ്ഥാപിച്ചിരുന്നത്.

മൊട്ടമ്മല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി അംഗം, കെ എം സി സി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സ്ഥാനങ്ങളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു. ഹാജറയാണ് ഭാര്യ. അഹ്മദ് കാസിം, മുഹമ്മദ് കാസിം എന്നിവര്‍മക്കളാണ്.