ആര്‍എസ്എസ് 52 വര്‍ഷം ദേശീയ പതാക ഉയര്‍ത്താത്തവരാണെന്ന് രാഹുല്‍ഗാന്ധി

Posted on: January 16, 2017 7:34 pm | Last updated: January 16, 2017 at 9:37 pm
SHARE

ന്യൂഡല്‍ഹി: സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷം ആസ്ഥാന മന്ദിരത്തില്‍ ദേശീയ പതാക ഉയര്‍ത്താത്തവരാണ് ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ഋഷികേശിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി 52 വര്‍ഷത്തോളം ആര്‍ എസ് എസിന്റെ നാഗ്പുരിലെ ആസ്ഥാനമന്ദിരത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ന്നിട്ടില്ല. അവര്‍ സല്യൂട്ട് ചെയ്ത് ശീലിച്ചത് കാവി പതാകയെയാണെന്ന് ‘ പറഞ്ഞു കൊണ്ട് ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിക്കുകയായിരുന്നു. ആര്‍ എസ് എസ് സല്യൂട്ട് ചെയ്യുന്നത് ദേശീയ പതാകയെയല്ല പകരം കാവി പതാകയെയാണെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

നോട്ട് അസാധുവാക്കലിലൂടെ റിസര്‍വ്വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

ഖാദി കലണ്ടറില്‍ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് പകരം നരേന്ദ്രമോദിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെയും രാഹുല്‍രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലികഴിച്ചയാളുടെ ചിത്രമാണ് നരേദന്ദ്രമോദി നീക്കിയതെന്നും രാഹുല്‍ ഗാന്ധി നരേന്ദ്രമോദിയെ വിമര്‍ശിച്ച് സംസാരിച്ചു.