യുണൈറ്റഡ് അഖിലേന്ത്യാ വോളിയ്ക്ക് ആവേശത്തോടെ തുടക്കം

Posted on: January 16, 2017 7:24 pm | Last updated: January 16, 2017 at 7:24 pm
വടക്കഞ്ചേരിയുണൈറ്റഡ് ക്ലബ്ബ് അഖിലേന്ത്യ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ നിന്ന്‌

വടക്കഞ്ചേരി: ഇന്ത്യന്‍ വോളിബോള്‍ രംഗത്തെ അതികായരായ ഒ.എന്‍.ജി.സി. ഡെറാഡൂണും ബി.പി.സി.എല്‍ കൊച്ചിയും തമ്മിലുള്ള മത്സരത്തോടെ അഖിലേന്ത്യാ വോളി ടൂര്‍ണമെന്റിന് ആവേശത്തുടക്കം. വടക്കഞ്ചേരി യുണൈറ്റഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിഴക്കഞ്ചേരി
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ഫ്‌ലഡ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ മുന്‍ മന്ത്രി കെ.ഇ.ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. കെ.വി.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ സി .ടി .കൃഷ്ണന്‍, ആലത്തൂര്‍ ഡിവൈഎസ്പി വി.എസ്.മുഹമ്മദ് കാസീം, കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവന്‍, കെ.ബാലന്‍, സി.ആര്‍ .ഭവദാസ്, കെ.രാമചന്ദ്രന്‍, സുബ്രമണ്യന്‍, കെ.ഇ.ബൈജു, ഷാജു പുളിക്കന്‍, ഡിനോയ് കോമ്പാറ, എ.മുഹമ്മദ് റാഫി എന്നിവര്‍ സംസാരിച്ചു.
ആദ്യ ദിനത്തില്‍ ബിപിസിഎല്‍ കൊച്ചിയും ഒഎന്‍ജിസി ഡറാഡൂണും തമ്മില്‍ നടന്ന വാശിയേറിയ നാല് സെറ്റ് പേരാട്ടത്തില്‍ കൊച്ചിന്‍ ബിപിസിഎല്‍ വിജയികളായി.
രണ്ടാം ദിനത്തില്‍ രണ്ട് മത്സരങ്ങളിലായി നാല് ടീമുകളായഎച്ച്.എസ്.ഐ.ഡി.സി. ഹരിയാന, ഐ.സി.എഫ്.ചെന്നൈ,
ബി.പി.സി.എല്‍ കൊച്ചി, ഹൈദ്രാബാദ് സ്‌പൈക്കേഴ്‌സ് എന്നീ ദേശീയ ടീമുകള്‍ മത്സരിച്ചു.