Connect with us

Gulf

സഊദി പാര്‍പ്പിട മന്ത്രാലയം 'എന്റെ വീട്' പദ്ധതിയുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചു

Published

|

Last Updated

ദമ്മാം: സഊദി പാര്‍പ്പിട മന്ത്രാലയം “എന്റെ വീട്” പദ്ധതിയുടെ ആദ്യ ഘട്ടം പ്രഖ്യാപിച്ചു. പദ്ധതിയനുസരിച്ച് രാജ്യത്താകമാനം 120,000 ഹൗസിംഗ് യൂനിറ്റുകള്‍ നിര്‍മ്മിച്ചു നല്‍കും. കുടുംബാംഗങ്ങളുടെ എണ്ണത്തിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും ഇത്. അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന പദ്ധതി മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവില്‍ 75,000 താമസയിടങ്ങള്‍ പൗരന്മാര്‍ക്ക് കൈമാറത്തക്ക രീതിയില്‍ തയ്യാറായിട്ടുണ്ട്. അര്‍ഹര്‍ക്ക് 85,000 വരെ സാമ്പത്തിക സഹായവും ഒരു വര്‍ഷത്തേക്ക് രാജ്യം നല്‍കും. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ് ഫണ്ട്, ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പദ്ധതിപ്രകാരം 47,820 തൊഴിലവസരങ്ങളും ലഭ്യമാകുമെന്ന് മന്ത്രാലയം അറിയിച്ചു.