കഴിഞ്ഞ വര്‍ഷം 1400 ലധികം സഊദികള്‍ സര്‍ക്കാര്‍ ജോലി വിട്ടു

Posted on: January 16, 2017 7:06 pm | Last updated: January 16, 2017 at 7:11 pm
SHARE

ദമ്മാം: 177 സ്ത്രീകളടക്കം 1,461 സഊദികള്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജോലി വിട്ടതായി സിവില്‍ സര്‍വീസ് മന്ത്രാലയം. മന്ത്രി തല തസ്തികയിലുള്ള 37 സീനിയര്‍ ഉദ്യോഗസ്ഥരും കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ജോലി ഒഴിവാക്കിയ കണക്കില്‍ പെടുന്നു. ‘മറ്റുകാരണങ്ങളാല്‍’ 36 സീനിയര്‍ ഉദ്യോഗസ്ഥരെ ടെര്‍മിനേറ്റ് ചെയതതായും റിപ്പോര്‍ട്ട് പറയുന്നു. ഒരു ഉദ്യോഗസ്ഥാന്‍ മാത്രമാണ് റിട്ടയറായതായി കണക്കിലുള്ളത്. കഴിഞ്ഞ വര്‍ഷം ഭരണ നവീകരണത്തിന്റെ ഭാഗമായി ബോണസ്, വേതന വര്‍ദ്ധനവ്, മറ്റു ആനുകൂല്യങ്ങള്‍ എന്നിവക്ക് നിര്‍ബന്ധ തൊഴില്‍ കാര്യക്ഷമതാ പദ്ധതി നടപ്പാക്കിയിരുന്നു. ‘എക്‌സലന്റ്’ മുതല്‍ ‘അന്‍സാറ്റിസ്ഫാക്റ്റടി’ വരെ അഞ്ച് വിഭാഗങ്ങളായി തരം തിരിച്ചാണ് ഇത് നിര്‍വഹിച്ചത്. പ്‌ളാന്‍ 2020 ന്റെ ഭാഗമായാണ് നവീകരണ പ്രക്രിയകള്‍ നടപ്പാക്കിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here