തനിക്കെതിരായ അന്വേഷണത്തില്‍ നിന്ന് സുകേശനെ മാറ്റണമെന്ന് ശങ്കര്‍ റെഡ്ഡി

Posted on: January 16, 2017 3:07 pm | Last updated: January 16, 2017 at 3:07 pm

തിരുവനന്തപുരം: തനിക്കെതിരായ അന്വേഷണ ചുമതലയില്‍ നിന്ന് എസ്പി സുകേശനെ മാറ്റണമെന്ന് ഡിജിപി ശങ്കര്‍ റെഡ്ഡി. ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് സംബന്ധിച്ചാണ് സുകേശന്‍ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന ആളാണ് എസ്പി സുകേശനെന്നും പരാതിയില്‍ പറയുന്നു.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡയരക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത് മാനദണ്ഡം ലംഘിച്ചാണെന്ന പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവിട്ടിരുന്നു. അടുത്ത മാസം 15നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഉത്തരവ്.