എംടിക്കെതിരായ പരാമര്‍ശം: ബിജെപി മാപ്പുപറയണമെന്ന് മന്ത്രി എകെ ബാലന്‍

Posted on: January 16, 2017 2:39 pm | Last updated: January 16, 2017 at 2:39 pm
SHARE

കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് മന്ത്രി എകെ ബാലന്‍. കേരളീയ സമൂഹവും മനസും എംടി ക്കൊപ്പമാണ്. എംടി ഒരു വ്യക്തിയല്ല. മൂല്യങ്ങളുടെ സംരക്ഷകനാണ്. വിമര്‍ശനമെന്ന പേരില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ് തെറ്റ് തിരുത്തണം. എംടിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനസിലെ വര്‍ഗീയ അജണ്ടയാണ് എംടിക്കും കമലിനുമെതിരായ പരാമര്‍ശത്തിലൂടെ വ്യക്തമായത്. വിമര്‍ശനം നടത്തിയവരുടെ പക്ഷത്തുനിന്നുതന്നെ എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. അത് മനസിലാക്കി നടപടി സ്വീകരിക്കണം മന്ത്രി പറഞ്ഞു.