കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു

Posted on: January 16, 2017 10:13 am | Last updated: January 16, 2017 at 1:19 pm
SHARE

ശ്രീനഗര്‍: കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. പിന്നീടുണ്ടായ ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടത്. മൂന്ന് എകെ-47 തോക്കുകള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരാണെന്ന് സൈന്യം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here