കുവൈത്തില്‍ ഇനി ഇ വിസിറ്റ് വിസ

Posted on: January 16, 2017 9:51 am | Last updated: January 16, 2017 at 9:51 am

കുവൈത്ത് സിറ്റി: അടുത്ത ബന്ധുക്കള്‍ക്കുള്ള വിസിറ്റ് വിസക്കായി കുവൈത്തില്‍ ഉടന്‍ തന്നെ ഇലക്ടോണിക് വിസ സൗകര്യം ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇതുവഴി സമയ നഷ്ടവും ജവാസാത്തുകളില്‍ അനുഭവപ്പെടുന്ന തിരക്കും ഒഴിവാക്കാം. മാതാപിതാക്കള്‍, ഭാര്യ, മക്കള്‍ എന്നിവരാണു അടുത്ത ബന്ധുക്കള്‍ എന്ന വിഭാഗത്തില്‍ പെടുക.

സ്വദേശി വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഇ ഗവര്‍ണ്‍മന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ച് എല്ലാവര്‍ക്കും രഹസ്യ കോഡ് നല്‍കും. അത് അവരുടെ സിവില്‍ ഐ ഡിയുമായി ബന്ധിപ്പിക്കുന്നതോടെ തുടര്‍ന്നുള്ള എല്ലാ സര്‍ക്കാര്‍ വിനിമയും ഇതിലൂടെയാക്കും. വിസ അപേക്ഷ അടക്കമുള്ള എല്ലാ സേവനങ്ങളും ഇതിലൂടെയാവും ലഭ്യമാക്കുക.