ഇടുക്കിയില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു

Posted on: January 16, 2017 9:43 am | Last updated: January 16, 2017 at 11:35 am
SHARE

ഇടുക്കി: അടിമാലിയില്‍ ഭര്‍ത്താവിന്റെ ക്രൂരപീഡനത്തിന് ഇരയായ യുവതി മരിച്ചു. അടിമാലി വാളറ നിര്‍മല (28)യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരിച്ചത്. മര്‍ദ്ദനത്തിനിയായ പിഞ്ചുകുഞ്ഞ് ഞായറാഴ്ച മരിച്ചിരുന്നു. ഭര്‍ത്താവ് രവി ഇപ്പോള്‍ റിമാന്‍ഡിലാണ്.

വ്യാഴാഴ്ച രാത്രിയാണ് രവി നിര്‍മലയേയും കുഞ്ഞിനേയും ക്രൂരമായി മര്‍ദിച്ചത്. വെള്ളിയാഴ്ച രാവിലെ വീട് തുറക്കാത്തതിനാല്‍ അയല്‍വാസികള്‍ അകത്ത് കയറിനോക്കിയപ്പോഴാണ് മര്‍ദ്ദനമേറ്റ് തളര്‍ന്ന് കിടക്കുന്ന നിര്‍മലയെ കണ്ടത്. നാട്ടുകാരാണ് നിര്‍മലയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചത്.