നിരവധി പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

Posted on: January 16, 2017 9:36 am | Last updated: January 16, 2017 at 11:24 am

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ നൂറുകണക്കിന് പെണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച തയ്യല്‍ക്കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. അഞ്ച് കുട്ടികളുടെ പിതാവായ സുനില്‍ രസ്‌തോഗി എന്നയാളാണ് അറസ്റ്റിലായത്. പിതാവ് വസ്ത്രം വാങ്ങാന്‍ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയാണ് പീഡിപ്പിക്കാറുള്ളതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇയാള്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. ഇവരെ പീഡിപ്പിച്ചിട്ടുണ്ടോ എന്നറിയാന്‍ ഇവരെ കൗണ്‍സിലിംഗിന് വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. തങ്ങളുടെ മക്കള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് രണ്ട് രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് പറഞ്ഞു.