സമസ്ത ഉലമാ സമ്മേളനം: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: January 16, 2017 9:27 am | Last updated: January 16, 2017 at 9:27 am

തൃശൂര്‍: ”മുസ്‌ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം” എന്ന ശീര്‍ഷകത്തില്‍ മാര്‍ച്ച് മൂന്ന്, നാല്, അഞ്ച് തിയ്യതികളിലായി തൃശൂര്‍ താജുല്‍ ഉലമാ നഗറില്‍ നടക്കുന്ന സമസ്ത ഉലമ സമ്മേളനത്തിന് സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ചെയര്‍മാനും സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി കണ്‍വീനറും ആര്‍ വി മുഹമ്മദ് ഹാജി ഫിനാന്‍സ് കണ്‍വീനറായും സ്വാഗതസംഘം രൂപവത്കരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കേച്ചേരി സിറ്റിമഹലില്‍ ചേര്‍ന്ന ബഹുജന സംഗമത്തിലാണ് സ്വാഗതസംഘം നിലവില്‍ വന്നത്. സമ്മേളനത്തിന്റെ പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി നടത്തി.
ഏഴ് ബ്ലോക്കുകളിലായി 19 ഉപസമിതികളാണ് സ്വാഗതസംഘം രൂപീകരിച്ചിരിക്കുന്നത്.
മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ താഴപ്ര, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, ഇബ്‌റാഹിം കുട്ടി മുസ്‌ലിയാര്‍ മാടവന, പി കെ ബാവ ദാരിമി, അവറുമാന്‍ കുട്ടി ഹാജി കേച്ചേരി, ഫ്‌ളോറ ഹസന്‍ ഹാജി, തടാകം കുഞ്ഞഹമ്മദ് ഹാജി, വി എച്ച് അലി ദാരിമി എറണാകുളം(വൈസ് ചെയര്‍മാന്‍), പി എസ് കെ മൊയ്തു ബാഖവി മാടവന, അഡ്വ. പി യു അലി, പി കെ ജഅ്ഫര്‍ എടക്കഴിയൂര്‍, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സി എ ഹൈദറൂസ് ഹാജി കളമശ്ശേരി, പെന്‍കൊ ബക്കര്‍ ഹാജി, അബ്ദു ഹാജി തൃശൂര്‍( കണ്‍വീനര്‍). എന്നിവര്‍ക്കു പുറമെ ഫിനാന്‍സ്: അബൂഹനീഫല്‍ ഫൈസി തെന്നല (ചെയര്‍.), മൊയ്തീന്‍ കുട്ടി ബാഖവി പൊന്മള (കണ്‍.), മുഹ്‌യിദ്ദീന്‍ സഖാഫി വരവൂര്‍ (കോ-ഓഡി.), പ്രചരണം: പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ (ചെയര്‍.), എം പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി (കണ്‍.), മീഡിയ ആന്‍ഡ് പി ആര്‍: എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക (ചെയര്‍.), സൈഫുദ്ദീന്‍ വെള്ളറക്കാട് (കണ്‍.), ഭക്ഷണം: മുഹമ്മദ്കുട്ടി ഹാജി നാലാംകല്ല് (ചെയര്‍.), അബൂബക്കര്‍ ഹാജി മലായ (കണ്‍.), പി കെ ജഅ്ഫര്‍ എടക്കഴിയൂര്‍ (കോ-ഓഡി.), പന്തല്‍,സ്റ്റേജ്&ഡെക്കറേഷന്‍: വി സി ഉമര്‍ ഹാജി (ചെയര്‍.), എ എ ജഅ്ഫര്‍ ചേലക്കര (കണ്‍.), ഓഫീസ് ആന്‍ഡ് റജിസ്‌ട്രേഷന്‍: പി കെ അബ്ദുല്‍ ജബ്ബാര്‍ (ചെയര്‍.), നൗഷാദ് മൂന്നുപീടിക (കണ്‍.), ഗസ്റ്റ് റിലേഷന്‍: പി എസ് കെ മൊയ്തു ബാഖവി മാടവന (ചെയര്‍.), ഉമര്‍ മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ (കണ്‍.), റിസപ്ഷന്‍: സയ്യിദ് സൈനുദ്ദീന്‍ സഖാഫി കൂരിക്കുഴി (ചെയര്‍.), ബശീര്‍ ചാത്തമംഗലം (കണ്‍.), വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ : യൂസുഫ് ഹാജി കേളത്ത് (ചെയര്‍.), അബ്ദുല്‍ വഹാബ് സഅദി (കണ്‍.), സ്റ്റാളുകള്‍: അബ്ദുല്ലകുട്ടി ഹാജി പെരിങ്ങോട്ടുകര (ചെയര്‍.), അബ്ദുല്‍ റഷീദ് മാസ്റ്റര്‍ (കണ്‍.), വളണ്ടിയര്‍: ഷമീര്‍ എറിയാട് (ചെയര്‍.), ഇസ്ഹാഖ് സഖാഫി എരുമപ്പെട്ടി (കണ്‍.), ലോ ആന്‍ഡ് ഓര്‍ഡര്‍: അബ്ദു ഹാജി തൃശൂര്‍ (ചെയര്‍.), അഡ്വ. ബക്കര്‍ വടക്കേക്കാട് (കണ്‍.), ട്രാന്‍സ്‌പോര്‍ട്ടേഷന്‍ : ഐ മുഹമ്മദ് കുട്ടി സുഹ്‌രി (ചെയര്‍.), അബ്ദുല്‍ഗഫൂര്‍ മൂന്നുപീടിക (കണ്‍.), ഗ്രൗണ്ട്: ഹംസ ഹാജി ലൗഷോര്‍ (ചെയര്‍.), അശ്‌റഫ് ഒളരി (കണ്‍.), വേസ്റ്റ് മാനേജ്‌മെന്റ്: സുധീര്‍ സഖാഫി ഓട്ടുപാറ (ചെയര്‍.), എം എസ് മുഹമ്മദ് ചെറുതുരുത്തി(കണ്‍.), ലൈറ്റ് ആന്‍ഡ് സൗണ്ട് : അബ്ദുല്‍ കരീം ഹാജി (ചെയര്‍.), ആതിര അബ്ദുറഷീദ് (കണ്‍.), മെഡിക്കല്‍: ഡോ. അബ്ദുര്‍റഹ്മാന്‍ (ചെയര്‍.), ശഹീദ് മെന്മേനാട് (കണ്‍.) എന്നിവരാണ് മറ്റു ഭാരവാഹികള്‍
ബഹുജനസംഗമത്തില്‍ കെ കെ അഹ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, പ്രൊഫ. കെ എം എ റഹീം, മജീദ് കക്കാട്, സി പി സൈതലവി ചെങ്ങര, മാരായമംഗലം അബ്ദുര്‍റഹിമാന്‍ ഫൈസി പ്രസംഗിച്ചു. മൊയ്തീന്‍കുട്ടി ബാഖവി, വെന്മേനാട് അബൂബക്കര്‍ മുസ്‌ലിയാര്‍, താഴപ്ര മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, അബ്ദു മുസ്‌ലിയാര്‍ താനാളൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, മുഹമ്മദ് പറവൂര്‍, അലവി സഖാഫി കൊളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി എറണാകുളം, വി എച്ച് അലി ദാരിമി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി കെ ബാവദാരിമി, അഡ്വ. പി യു അലി സംബന്ധിച്ചു. പി എസ് കെ മൊയ്തു ബാഖവി മാടവന സ്വാഗതവും സയ്യിദ് ഫസല്‍ തങ്ങള്‍ വാടാനപ്പള്ളി നന്ദിയും പറഞ്ഞു.