സിറാജ് വരള്‍ച്ചാ ബോധവത്കരണ ക്യാമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: January 16, 2017 9:10 am | Last updated: January 16, 2017 at 9:10 am
SHARE

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സിറാജ് ദിനപത്രം സംഘടിപ്പിക്കുന്ന വരള്‍ച്ചാ ബോധവത്കരണ ക്യാമ്പയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
‘ഉണരാം വരണ്ടുണങ്ങാതിരിക്കാന്‍’ എന്ന പ്രമേയത്തിലുള്ള ബോധവത്കരണ പരിപാടിയുടെ ലോഗോയുടെപ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കലോത്സവത്തിനെത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും നാട്ടുകാരെയുമെല്ലാം ബോധവത്കരിക്കുന്നതിനുള്ള പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കലോത്സവത്തിന്റെ മുഖ്യവേദിയില്‍ ഒരുക്കിയ സിറാജ് പവലിയനില്‍ ഏഴു ദിവസവും ലഘുലേഖ വിതരണവും ചിത്ര പ്രദര്‍ശനവും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here