ബോംബ്‌ ഭീഷണി: ജർമൻ വിമാനം അടിയന്തരമായി ഇറക്കി

Posted on: January 16, 2017 3:54 am | Last updated: January 16, 2017 at 3:54 am
SHARE

കുവൈത്ത്‌ സിറ്റി: ഒമാനിലെ സലാലയിൽ നിന്നു ജർമ്മനിയിലെ കൊളൊണിലേക്ക്‌ പുറപ്പെട്ട ജർമൻ വിമാനം ബോംബ്‌ ഭീഷണിയെ തുടർന്ന് അടിയന്തരമായി കുവൈത്ത്‌ വിമാനത്താവളത്തിൽ ഇറക്കി. യൂറോവിംഗ് വിമാനമാണ് ഭീഷണി നേരിട്ടത്.
എമർജൻസി ലാൻഡിംഗിന് പൈലറ്റ്‌ അനുമതി തേടിയതിൻറെ അടിസ്ഥാനത്തിൽ എല്ലാ വിധ അടിയന്തര സജ്ജീകരണങ്ങളും വിമാനത്താവളത്തിൽ ഒരുക്കിയതായി കുവൈത്ത് സിവിൽ ഏവിയേഷൻ വക്താവ്‌ മൻസൂർ അൽ ഹാഷിം വാർത്താ ഏജൻസിയോട്‌ വെളിപ്പെടുത്തി.
എന്നാൽ വിശദമായ പരിശോധനയിൽ ബോംബ്ഭീഷണി വ്യാജമായിരുന്നു എന്ന് ഉറപ്പായതോടെ 270 യാത്രക്കാരടങ്ങിയ വിമാനം യാത്ര തുർന്നു.