കോഹ്ലി – യാദവ് കൂട്ടുകെട്ടിൻെറ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ഉജ്ജ്വല വിജയം

Posted on: January 15, 2017 10:12 pm | Last updated: January 16, 2017 at 10:14 am

പൂനെ: ഇന്ത്യാ ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 351 റണ്‍സ് വിജയലക്ഷ്യം മറികടന്ന ഇന്ത്യ 356 റണ്‍സ് നേടിയാണ് വിജയീരവം മുഴക്കിയത്. ക്യാപ്റ്റന്‍ വിരാട് കോഹ് ലിയും (122) പുതുമുഖം കേദാര്‍ യാദവും (120) നേടിയ സെഞ്ച്വറിയാണ് ഇന്ത്യക്ക് അഭിമാനകരമായ വിജയം സമ്മാനിച്ചത്.

തുടക്കത്തില്‍ ഇന്ത്യയുടെ ബാറ്റിംഗ് മോശമായിരുന്നു. 63ന് നാല് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന കോഹ്‌ലി – യാദവ് സഖ്യം കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും ചേരന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. തുടര്‍ന്ന് ക്രീസിലെത്തിയ ഹാര്‍ദിക് പാണ്ഡ്യ 46 റണ്‍സുകള്‍ നേടി 11 റണ്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് വിജയമൊരുക്കിയതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.