തലശ്ശേരിയിൽ ട്രെയിനിടിച്ച് മൂന്ന് പേർ മരിച്ചു

Posted on: January 15, 2017 8:42 pm | Last updated: January 16, 2017 at 9:01 am
പ്രതീകാത്മക ചിത്രം

കണ്ണൂർ: തലശേരിയിൽ റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ​ട്രെയിൻ തട്ടി മൂന്ന്​ പേർ മരിച്ചു. തലശേരി കോടതിക്ക്​ സമീപം താമസിക്കുന്ന സുബൈദ, നസീമ, ഇവരുടെ മകൾ അഹിയാൻ എന്നിവരാണ്​ മരിച്ചത്​. മാഹിക്കും തലശേരിക്കും ഇടയിൽ പുന്നോൽപെട്ടി പാലത്താണ് അപകടമുണ്ടായ്ത. നാഗർകോവിൽ-മംഗലാപുരം പരശുറാം എക്സ്പ്രസ് ഇവരെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ബന്ധുവിൻെറ വിവാഹ സൽക്കാരത്തിൽ പ​ങ്കെടുക്കാനെത്തിയതായിരുന്നു മൂവരും.