കുവൈത്തിൽ ഇനി ഇ വിസിറ്റ്‌ വിസ

Posted on: January 15, 2017 3:40 pm | Last updated: January 15, 2017 at 3:40 pm

കുവൈത്ത്‌ സിറ്റി: അടുത്ത ബന്ധുക്കൾക്കുള്ള വിസിറ്റ് വിസക്കക്കായി കുവൈത്തിൽ ഉടനെത്തന്നെ ഇലക്ടോണിക്‌ വിസ സൗകര്യം ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇതുവഴി സമയനഷ്ടവും ജവാസാത്തുകളിൽ അനുഭവപ്പെടുന്ന തിരക്കും ഒഴിവാക്കാം.
മാതാപിതാക്കൾ, ഭാര്യ, മക്കൾ എന്നിവരാണു അടുത്ത ബന്ധുക്കൾ എന്ന വിഭാഗത്തിൽ പെടുക.
സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാവരെയും ഇ – ഗവർണ്ൺമന്റ്‌ സിസ്റ്റവുമായി ബന്ധിപ്പിച്ച്‌ എല്ലാവർക്കും രഹസ്യ കോഡ്‌ നൽകും. അത്‌ അവരുടെ സിവിൽ ഐ ഡിയുമായി ബന്ധിപ്പിക്കുന്നതോടെ തുടർന്നുള്ള എല്ലാ സർക്കാർ വിനിമയും ഇതിലൂടെയാക്കും.
വിസ അപേക്ഷ അടക്കമുള്ള എല്ലാ സേവനങ്ങളും ഇതിലൂടെയാവും ലഭ്യമാക്കുക. അധികൃതർ വ്യക്തമാകി.