നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു

Posted on: January 15, 2017 2:03 pm | Last updated: January 15, 2017 at 2:03 pm

ന്യൂഡല്‍ഹി: ബിജെപി വിട്ട നവജ്യോത് സിംഗ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സിദ്ദു ബിജെപി വിട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി സിദ്ദു കൂടിക്കാഴ്ച നടത്തുകയും ചെയതു.

അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് സിദ്ദു ജനവിധി തേടുമെന്ന് സൂചനകളുമുണ്ട്, നേരത്തെ സിദ്ദു പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യപ്രചാരകനായിരിക്കും സിദ്ദുവെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വലിയ ഉത്തരവാദിത്തമാണ് സിദ്ദുവിനു മുന്നിലുള്ളതെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.