കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് നേതാക്കള്‍ മറക്കരുത്: ആന്റണി

Posted on: January 15, 2017 1:25 pm | Last updated: January 15, 2017 at 3:53 pm
SHARE

തിരുവനന്തപുരം: കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് കോണ്‍ഗ്രസ് നേതാക്കള്‍ മറക്കരുതെന്ന് എകെ ആന്റണി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്തുതിപാഠകര്‍ പറയുന്നത് നേതാക്കള്‍ കേള്‍ക്കരുത്. നേതാക്കള്‍ തമ്മിലടി അവസാനിപ്പിക്കണം. ജനകീയ അടിത്തറയുണ്ടാക്കുന്നതിനെ കുറിച്ചാവണം ചിന്ത. അതിനായി യാഥാര്‍ഥ്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കണം. തമ്മിലടിക്കുന്ന പാര്‍ട്ടിയിലേക്ക് യുവാക്കള്‍ വരില്ലെന്നും ആന്റണി പറഞ്ഞു.