Connect with us

National

രാജ്യത്തെ 400 പോലീസ് സ്‌റ്റേഷനുകളില്‍ ടെലിഫോണ്‍ ഇല്ല

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ പല പോലീസ് സ്‌റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് കണക്കുകള്‍. ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. ഒരു വാഹനം പോലുമില്ലാത്ത 183 പൊലീസ് സ്‌റ്റേഷുകളാണ് ഇന്ത്യയിലുള്ളത്. 403 എണ്ണത്തില്‍ ടെലിഫോണ്‍ കണക്ഷന്‍ ഇല്ല. വയര്‍ലെസ് കണക്ഷന്‍ ഇല്ലാത്ത 134 സ്‌റ്റേഷനുകളാണ് രാജ്യത്ത് നിലവിലുള്ളത്. 15, 555 പൊലീസ് സ്‌റ്റേഷനുകളാണ് ഇന്ത്യയില്‍ ആകെ നിലവിലുള്ളത്.

മധ്യപ്രദേശിലാണ് ടെലിഫോണ്‍ കണക്ഷന്‍ ഇല്ലാത്ത പൊലീസ് സ്‌റ്റേഷനുകള്‍ ഏറ്റവും കൂടുതല്‍. മധ്യപ്രദേശിലെ 111 സ്‌റ്റേഷനുകളില്‍ ടെലിഫോണ്‍ കണക്ഷനില്ല. ഇക്കാര്യത്തില്‍ മേഘാലയയും മണിപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ 10,014 പൊലീസ് സ്‌റ്റേഷനുകള്‍ ഗ്രാമീണ മേഖലയിലും 5,025 പൊലീസ് സ്‌റ്റേഷനുകള്‍ നഗര മേഖലയിലുമാണ്.