Connect with us

Gulf

സൗദിയിലെ പൊതുമാപ്പ് വാര്‍ത്ത ജവാസാത്ത് നിഷേധിച്ചു

Published

|

Last Updated

ജിദ്ദ: സൗദിയില്‍ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന വാര്‍ത്ത ജവാസാത്ത് അധികൃതര്‍ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ് പോര്‍ട്ടല്‍ “സബ്ഖ്” റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ “അല്‍വത്വനെ” ഉദ്ധരിച്ച് അറബ് ഓണ്‍ലൈന്‍ പത്രങ്ങളും മലയാള പത്രമാധ്യമങ്ങളും, ചാനലുകളും പൊതുമാപ്പ് പ്രഖ്യാപിച്ചെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.

ജനുവരി 15 ഞായറാഴ്ച മുതല്‍ വിരലടയാളമെടുക്കാതെ തന്നെ അനധികൃത താമസക്കാരായ വിദേശികള്‍ക്ക് രാജ്യം വിട്ട് പോകാന്‍ 3 മാസത്തെ പൊതുമാപ്പ് അനുവദിച്ചുവെന്നായിരുന്നു ” അല്‍ വത്വന്‍” ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

ഇന്ത്യാക്കാരടക്കം ഒട്ടേറെ പേര്‍ക്ക് ആശ്വാസമാകുമായിരുന്നതിനാല്‍ മണിക്കൂറുകള്‍ക്കകം വന്‍ പ്രചാരമാണ് പൊതുമാപ്പ് വാര്‍ത്തക്ക് ലഭിച്ചത്. അതേസമയം അല്‍ വത്വന്‍ വാര്‍ത്ത തെറ്റാണെന്ന ജവാസാത്തിന്റെ നിഷേധക്കുറിപ്പു വന്ന സാഹചര്യത്തില്‍ ആ പ്രതീക്ഷ അസ്തമിച്ചിരിക്കയാണ്.

Latest