പതിനാറ് മദ്‌റസകള്‍ക്കു കൂടി സമസ്ത അംഗീകാരം

Posted on: January 15, 2017 10:28 am | Last updated: January 15, 2017 at 10:28 am
SHARE

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പുതുതായി അംഗീകാരത്തിന് അപേക്ഷിച്ച പതിനാറ് മദ്‌റസകള്‍ക്കു കൂടി അംഗീകാരം നല്‍കി. സമസ്ത സെന്ററില്‍ കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ബീഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും സൗദിഅറേബ്യയില്‍ നിന്നും അംഗീകാരത്തിന് അപേക്ഷിച്ച മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സഊദിഅറേബ്യ: മദ്‌റസത്തുല്‍ ഇമാം ഗസ്സാലി യംബൂ , ബീഹാര്‍ : ജാമിഅ ശൈഖ് അബൂബക്കര്‍ ഇസ്‌ലാമിയ അറബിയ നോഹദ് , ഉത്തര്‍പ്രദേശ് : മദ്‌റസ അബ്ദുല്ല തഅ്‌ലീമുല്‍ ഇസ്‌ലാം മൊറാദാബാദ്, അസീം അറബിക് ആന്റ് പേര്‍ഷ്യന്‍ എജുക്കേഷനല്‍ അക്കാദമി ബിലാരി-മൊറാദാബാദ്, ഹാജി അബ്ദുല്‍ സലാം അക്കാദമി സാമ്പാല്‍, മദ്‌റസ എം എച്ച് ഇസ്‌ലാമിയ താക്കൂര്‍ടവാര-മൊറാദാബാദ്, മദ്‌റസ കെ.എസ്.എന്‍.കുണ്ടര്‍ക്കി-മൊറാദാബാദ്, എം എസ് ഫാത്തിമാ ഗേള്‍സ് അറബിക് കോളജ് ഷഹബാദ്-റാംമ്പൂര്‍, മദ്‌റസാ ജാമിഅ അറബിയ ദാറുല്‍ ഉലും റസാഇമുസ്തഫ ബിലാരി-മൊറാദാബാദ്, മദ്‌റസ തഅ്‌ലീമുല്‍ ഖുര്‍ആന്‍ താക്കൂര്‍ടവാര-മൊറാദാബാദ്, മദ്‌റസ ഖാദിമുല്‍ ഇസ്‌ലാം താക്കൂര്‍ടവാര-മൊറാദാബാദ്, മദ്‌റസ തഅ്‌ലീമുല്‍ ഇസ്‌ലാം താക്കൂര്‍ടവാര-മൊറാദാബാദ്, മദ്‌റസാ ജാമിഅ സാല്‍മിയ ജംഷീദുല്‍ ഉലും താക്കൂര്‍ടവാര-മൊറാദാബാദ്, മദ്‌റസ അറബിയ റസാഇമുസ്തഫ താക്കൂര്‍ടവാര-മൊറാദാബാദ്, കര്‍ണാടക : സഅദാ മോറല്‍ സ്റ്റഡീസ് ഖാജാ കൊടമജ്ജെ-ഷിവമോഗ, സഅദാ മോറല്‍ സ്റ്റഡീസ് ഖാജാ അരളിഹള്ളി-ഷിവമോഗ എന്നീ മദ്‌റസകള്‍ക്കാണ് അംഗീകാരം നല്‍കിയത്.
പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എന്‍ അലി അബ്ദുല്ല, ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബൂഹനീഫല്‍ ഫൈസി തെന്നല, പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്, സയ്യിദ് ശറഫുദ്ദീന്‍ ജമുലുല്ലൈലി, വി പി എം ഫൈസി വില്ല്യാപ്പള്ളി, വി എം കോയ മാസ്റ്റര്‍, ഡോ.അബ്ദുല്‍ ഹക്കീം അസ്ഹരി, അബ്ദുല്‍ ഫത്താഹ് തങ്ങള്‍ അവേലം, സി മുഹമ്മദ് ഫൈസി, അഡ്വ.എ.കെ.ഇസ്മാഈല്‍ വഫ, ഡോ. പി എ മുഹമ്മദ് കുഞ്ഞു സഖാഫി കൊല്ലം, ടി കെ അബ്ദുറഹ്മാന്‍ ബാഖവി മടവൂര്‍, എന്‍ പി ഉമ്മര്‍ ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, പി സി ഇബ്രാഹിം മാസ്റ്റര്‍, കെ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം, കെ കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍, ഇ യഅ്ഖൂബ് ഫൈസി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ആത്തൂര്‍ സഅദ് മുസ്‌ലിയാര്‍, എന്‍ എ അബ്ദുറഹ്മാന്‍ മദനി ജപ്പു, കെ പി കമാലുദ്ദീന്‍ മുസ്‌ലിയാര്‍, തുടങ്ങിയവര്‍ സംസാരിച്ചു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് സ്വാഗതവും എന്‍ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.