സഊദി പൊതുമാപ്പ്: വാർത്ത നിഷേധിച്ച് ജവാസാത്ത്

Posted on: January 15, 2017 3:02 am | Last updated: July 10, 2017 at 5:05 pm
SHARE

ജിദ്ദ: സൗദിയിൽ അനധികൃത താമസക്കാർക്ക്‌ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു എന്ന വാർത്ത ജവാസാത്ത്‌ അധികൃതർ നിഷേധിച്ചതായി പ്രമുഖ സൗദി ന്യൂസ്‌ പോർട്ടൽ ‘സബ്ഖ്‌’ റിപ്പോർട്ട്‌ ചെയ്തു.

നേരത്തെ, പ്രമുഖ സൗദി ദിനപത്രമായ ‘അൽ-വത്വനെ’ ഉദ്ധരിച്ച്‌ അറബ്‌ ഓൺലൈൻ പത്രങ്ങളും മലയാള പത്രമാധ്യമങ്ങളും, ചാനലുകളും പൊതുമാപ്പ്‌ പ്രഖ്യാപിച്ചെന്ന വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

ജനുവരി 15 ഞായറാഴ്ച മുതൽ വിരലടയാളമെടുക്കാതെ തന്നെ അനധികൃത താമസക്കാരായ വിദേശികൾക്ക്‌ രാജ്യം വിട്ട്‌ പോകാൻ 3 മാസത്തെ പൊതുമാപ്പ്‌ അനുവദിച്ചുവെന്നായിരുന്നു ‘ അൽ വത്വൻ’ ദിനപത്രം റിപ്പോർട്ട്‌ ചെയ്തിരുന്നത്.

ഇന്ത്യാക്കാരടക്കം ഒട്ടേറെ പേർക്ക് ആശ്വാസമാകുമായിരുന്നതിനാൽ മണിക്കൂറുകൾക്കകം വൻ പ്രചാരമാണ് പൊതുമാപ്പ് വാർത്തക്ക് ലഭിച്ചത്. അതേസമയം അൽ- വത്വൻ വാർത്ത തെറ്റാണെന്ന ജവാസാത്തിന്റെ നിഷേധക്കുറിപ്പു വന്ന സാഹചര്യത്തിൽ ആ പ്രതീക്ഷ അസ്തമിച്ചിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here