വിദേശികള്‍ക്ക് റോഡ് ടാക്‌സ് ഏർപ്പെടുത്തണമെന്ന് കുവൈത്ത് എം പി

Posted on: January 14, 2017 9:55 pm | Last updated: January 14, 2017 at 9:55 pm

കുവൈത്ത് സിറ്റി: വിദേശികളായ വാഹന ഉടമകളില്‍ നിന്നു റോഡ് ടാക്‌സ് ഈടാക്കാന്‍ നിയമം കൊണ്ടുവരണമെന്ന് പാര്‍ലമന്റ് അംഗം സഫാ അല്‍ ഹാഷിം ആവശ്യപ്പെട്ടു.
വൈദ്യുതി-വെള്ളം എന്നിവക്ക് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചും, വിസ സേവനങ്ങള്‍ക്ക് ചാര്‍ജ്ജ് കൂട്ടിയും വിദേശികളെ സ്വദേശത്തേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കാമെന്നും അല്‍ ഹാഷിം അഭിപ്രായപ്പെട്ടു.

വിദേശികള്‍ക്കെതിരെ എം പി മാരില്‍ നിന്ന് അടുത്ത കാലത്തായി വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളില്‍ അവസാനത്തേതാണിപ്പോല്‍ ശ്രീമതി സഫാ ഹാശ്മിയുടെത്.
എന്നാല്‍ യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത നിരുത്തരവാദപരമായ ഇത്തരം വാചോടപങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കളും രംഗത്ത് വരുന്നുണ്ട്.