Connect with us

Gulf

സഊദി എണ്ണ ഉല്‍പാദനം കുറച്ചു; വിപണിയില്‍ ആശങ്കയില്ല

Published

|

Last Updated

pump-jack group

ദമ്മാം: എണ്ണ വിപണിയിലെ സംതുലനം വീണ്ടെടുക്കുന്നതിനായി സഊദി എണ്ണ ഉല്‍പാദനം കുറച്ചതായി വ്യവസായ പെട്രോളിയം മന്ത്രി ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു. ഇത് വിപണിയില്‍ ശുഭ പ്രതീക്ഷ സൃഷ്ടിച്ചുവെന്ന് വിദഗ്ധര്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഉല്‍പാദനമായിരിക്കും നടക്കുക. ആവശ്യത്തിനനുസരിച്ച് മാത്രം ലഭ്യമാക്കുക എന്ന വിപണി തന്ത്രമാണ് സഊദി പരീക്ഷിക്കുന്നത്. അബൂദാബിയില്‍ നടന്ന അറ്റ് ലാന്റിക് കൗണ്‍സില്‍ ഗ്ലോബല്‍ എനര്‍ജി ഫോറം സമ്മേളനത്തില്‍ വെച്ചാണ് ഫാലിഹ് ഇക്കാര്യം അറിയിച്ചത്. ഒരു ദിവസം 10 മില്യന്‍ ബാരലിന്റെ കുറവു വരുത്താനാണ് ഉദ്ദേശിക്കുന്നത്. വിപണിയെ പിടിച്ച് നിര്‍ത്തി വില കൂട്ടാന്‍ കഴിയുമെങ്കിലും ഇത് ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങളെ സാരമായി ബാധിക്കും

Latest